#Indujadeath | ഇന്ദുജയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് പൊലീസ്, 'ശരീരത്തിലുള്ളത് രണ്ടുദിവസം പഴക്കമുള്ള പാടുകള്‍'

#Indujadeath | ഇന്ദുജയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് പൊലീസ്, 'ശരീരത്തിലുള്ളത് രണ്ടുദിവസം പഴക്കമുള്ള പാടുകള്‍'
Dec 7, 2024 05:42 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പാലോട് ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്.

ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നു.

ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു.

ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.

ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം. മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം കാണാന്‍ അനുവദിച്ചിരുന്നില്ല. ഒരാഴ്ചയ്ക്ക് മുന്‍പ് മകള്‍ വീട്ടില്‍ വന്നിരുന്നു.

അന്ന് മകളുടെ ചെവിയുടെ ഭാഗത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.

#Induja #committed #suicide #police #confirmed #marks #body #two #days #old

Next TV

Related Stories
#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Dec 27, 2024 08:34 AM

#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്‍റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ...

Read More >>
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
Top Stories